
നാട്ടുകൂട്ടങ്ങളില്‍ കേള്‍ക്കുന്ന തമാശകള്‍ക്ക്, നുണക്കഥകള്‍ക്ക് പിന്നില്‍ അറിപ്പെടാതെ പോകുന്ന സഞ്‌ജയന്‍മാരുടെ സര്‍ഗാത്മകതയുണ്ട്. ചിരിപ്പിച്ച് കണ്ണീര്‍ തൂവിപ്പിക്കും ചിലത്...അപ്രതീക്ഷിതമായി ഓര്‍മ്മയില്‍ വന്ന് വീണ് പരിസരം മറന്ന് ചിരിപ്പിച്ചു കളയും..സാഹചര്യത്തിന്റെ യാതൊരു ഔപചാരികതകള്‍ക്കും നിന്നുകൊടുക്കാതെ പിറക്കണമെന്ന് ഉറച്ചാല്‍ തമാശ പിറന്നോളും...അകമ്പടിക്ക് നല്ല നെഞ്ചുതുറന്ന ചിരിയും.............
Saturday, August 1, 2009
കണ്ണ്വന്റെ താടി
ശാകുന്തളത്തിലെ ഒരേട് നാടകം പുരോഗമിക്കുകയാണ്. നാടകസംവിധയകനായ ഭാസ്കരന്‍ തമരൂര് തന്നെയാണ് കണ്ണ്വമഹര്‍ഷിയുടെ വേഷം ചെയ്യുന്നത്. ഭാസ്കര്‍ജി നീണ്ട താടിയും തടവി രംഗത്തെത്തി . തടവലിനു സ്വല്പം ശക്തി കൂടിപ്പോയതിനാല്‍ വെപ്പ് താടി ഊരി കയ്യില്പ്പോന്നു. "ശകുന്തളേ ഇതു അകത്തേക്ക് വച്ചേക്കൂ
" യാതൊരു പരിഭ്രാമാവുമില്ലാതെ മഹര്‍ഷി മനോധര്‍മ ഡയലോഗ് കാച്ചി.

Subscribe to:
Post Comments (Atom)
No comments:
Post a Comment