നാട്ടുകൂട്ടങ്ങളില്‍ കേള്‍ക്കുന്ന തമാശകള്‍ക്ക്‌, നുണക്കഥകള്‍ക്ക്‌ പിന്നില്‍ അറിപ്പെടാതെ പോകുന്ന സഞ്‌ജയന്‍മാരുടെ സര്‍ഗാത്മകതയുണ്ട്‌. ചിരിപ്പിച്ച്‌ കണ്ണീര്‍ തൂവിപ്പിക്കും ചിലത്‌...അപ്രതീക്ഷിതമായി ഓര്‍മ്മയില്‍ വന്ന്‌ വീണ്‌ പരിസരം മറന്ന്‌ ചിരിപ്പിച്ചു കളയും..സാഹചര്യത്തിന്റെ യാതൊരു ഔപചാരികതകള്‍ക്കും നിന്നുകൊടുക്കാതെ പിറക്കണമെന്ന്‌ ഉറച്ചാല്‍ തമാശ പിറന്നോളും...അകമ്പടിക്ക്‌ നല്ല നെഞ്ചുതുറന്ന ചിരിയും.............

Saturday, August 29, 2009


കിദിംഗ്
രാമേട്ടന്‍ വലിയ സിനിമ പ്രേമിയാണ്‌ . വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഒരു ദിവസം കുമരെട്ടന്ടെ കടയില്‍ വന്നു മൂപ്പര്‍ ഒരു സിനിമ വിശേഷം പറഞ്ഞു .മമൂട്ടിയുടെ പുതിയ സിനിമ വന്നു "കിദിംഗ്". കേട്ടവര്‍ ഞെട്ടി അത് എന്തോന്ന് പേരു.
യഥാര്‍ത്തില്‍ അത് ദി കിംഗ്‌ എന്ന സിനിമയായിരുന്നു. 'ദി' എഴുതിയ സ്റ്റയില്‍ കാരണം മൂപ്പര്‍ തെറ്റിധരിച്ചതായിരുന്നു .

Friday, August 7, 2009


തിരു വീഴ്ച


ഭാസ്കരന്‍ തമാരുരിന്റെ നാടകം ഗാഗുല്‍ത്ത വിളിക്കുന്നു കേരളോത്സവത്തിന് മത്സരിക്കുകയാണ്. തമാരുരു നാടകത്തില്‍ യേശുവാണ്. പക്ഷെ രംഗത്ത് വരുന്നില്ല . പകരം ബാക്ക് കര്‍ട്ടന്‍റെ പിറകില്‍ യേശുവിന്‍റെ നിഴല്‍ രൂപമായി നാടകത്തില്‍ ഉടനീളം നില്‍ക്കുകയാണ്‌ . ഒരു വലിയ യുദ്ധത്തിന് സാക്ഷിയായി നില്‍ക്കുന്നതായാണ് നാടകത്തില്‍ ഉള്ളത് .രംഗത്ത് യുദ്ധം പൊടിപൊടിക്കുന്നു .ചിലര്‍ സ്ടേജില് മരിച്ചു വീഴുന്നു , ചിലര്‍ പോരടിക്കുന്നു. എല്ലാത്തിനും സാക്ഷിയായ്‌ പിന്നില്‍ യേശു നില്ക്കുന്നു. നാടകം തുടരവേ പെട്ടെന്ന് യേശുവിനെ കാണാനില്ല..

കയറിനിന്ന സ്ടൂള്‍ മറിഞ്ഞു മൂപ്പര്‍ താഴേക്ക് വീണതാണ്, കുറെ കഴിഞ്ഞപ്പോള്‍ നിഴല്‍ യേശു മെല്ലെ സ്ടൂളില്‍ കയറിനിന്നു തല ചെരിച്ചു കൈ നീട്ടി പൊസിഷന്‍ ശരിയാക്കുന്ന കാഴ്ചയാണ് തിരശീലക്കു പിന്നില്‍ കാണികള്‍ കണ്ടത്.

സദസ്സില്‍ കൂട്ട ചിരിയായി . രംഗത്ത് മരിച്ചു വീണ പടയാളികള്‍ പോലും യേശുവിന്‍റെ ദയനീയ സ്ഥിതി കണ്ടു ചിരിച്ചു പോയി

Tuesday, August 4, 2009


പടവിലെ ചാട്ടം

ഏറെ പ്രായമായപ്പോള്‍ രാമുന്നിയച്ചന്‍ അത്തും പിത്തുമായി. നമ്മള്‍ അള്‍സിമേഴ്സ് എന്ന് വിളിക്കുന്നതിന്റ്റെ ചെറിയ രൂപം.ഒരിക്കല്‍ ഉറക്കത്തില്‍ എഴുന്നേറ്റുവാഴയില വെട്ടാന്‍ പോയി മൂപ്പര് .മകളുടെ കല്യാണത്തിന്റെ ഓര്‍മയില്‍ പറ്റിയതാണ് .കത്തിയുമായി അര്‍ദ്ധരാത്രി വഴിയിലിറങ്ങിയ അദ്ധേഹത്തെ കണ്ടു രാത്രിവണ്ടിക്ക് നാട്ടിലെത്തിയ പട്ടാളക്കാരന്‍ കേശവേട്ടന്‍ പേടിച്ചു പ്രശ്നവുമായി.
അതോടെ മൂപ്പര്‍ക്ക് കാവലിനു നാട്ടിലെ വാല്യെക്കാരന്മാരായ സോമനും ,ഉണ്ണിയും, പ്രമോദും നിയോഗിക്കപ്പെട്ടു .
രാത്രി രാമുണ്ണി അച്ഛന്റ്റെ കട്ടിലിനു താഴെ അവര്‍ കിടപ്പ് തുടങ്ങി. മൂപ്പര് പുറത്തേക്ക്‌ ഇറങ്ങാന്‍ തുടങ്ങിയാല്‍ തടയണം അതാണ്‌ ഡ്യൂട്ടി.
ഒരു രാത്രി ഉറങ്ങിക്കിടന്ന നാല്‍വര്‍ സംഘതിന്റ്റെ മേലേക്ക്‌ ചക്ക വെട്ടിയപോലെ രാമുണ്ണി അച്ഛന്‍ വീണു. പിന്നെ കയ്യും കാലുമിട്ട് പിടക്കാനും തുടങ്ങി . കാര്യമെന്തെന്ന് മനസിലാക്കാതെ ഉറക്കപ്പിച്ചില്‍ കാവല്ക്കരന്മാര്‍ കരച്ചിലുമായി.
സംഭവിച്ചത് ഇതാണ് .അമ്പല കുള പടവാണെന്നു കരുതി കട്ടിലില്‍ ഇരുന്നു വിസ്തരിച്ച് എണ്ണയൊക്കെ പുരട്ടി താഴെ കുളത്തിലേക്ക്‌ നീരാടാന്‍ ചാടിയതാണ് മൂപ്പര് !

Saturday, August 1, 2009

കണ്ണ്വന്റെ താടി

ശാകുന്തളത്തിലെ ഒരേട്‌ നാടകം പുരോഗമിക്കുകയാണ്. നാടകസംവിധയകനായ ഭാസ്കരന്‍ തമരൂര് തന്നെയാണ് കണ്ണ്വമഹര്‍ഷിയുടെ വേഷം ചെയ്യുന്നത്. ഭാസ്കര്‍ജി നീണ്ട താടിയും തടവി രംഗത്തെത്തി . തടവലിനു സ്വല്പം ശക്തി കൂടിപ്പോയതിനാല്‍ വെപ്പ് താടി ഊരി കയ്യില്പ്പോന്നു. "ശകുന്തളേ ഇതു അകത്തേക്ക് വച്ചേക്കൂ " യാതൊരു പരിഭ്രാമാവുമില്ലാതെ മഹര്‍ഷി മനോധര്‍മ ഡയലോഗ് കാച്ചി.

കെ എസ് ഈ ബി ക്കൊരു പണി



കറന്റ് ചാര്‍ജ് അടക്കാന്‍ സുരേട്ടന്‍ ക്യൂ വില്‍ നില്‍ക്കയാണ്‌ . തന്റെ ഊഴമായപ്പോള്‍ കൌണ്ടെറിലെ വിടവിലൂടെ മൂപര് പണം നീട്ടി .ക്ലെര്‍ക്ക്‌ വാങ്ങാന്‍ തുടങ്ങുമ്പോഴേക്കും പെട്ടെന്ന് പിന്നോട്ട് വലിച്ചു. വീണ്ടും പണം നീട്ടി പെട്ടെന്ന് പിന്നോട്ട് വലിച്ചു .ക്ലെര്ക്കിനു ദേഷ്യം പിടിച്ചു .


നിങ്ങളെന്താണ്‌ ആളെ കളിപ്പിക്ക്യാണോ ? ക്ലെര്‍ച്ക് ചോദിച്ചു



'വീട്ടിലെ കരണ്ടിന്റെം സ്ഥിതി ഇതു തന്ന്യാ ' സുരേട്ടന്‍ മറുപടി കൊടുത്തു .


ബഷീര്‍ പ്രതിഷ്ഠ
സുരേട്ടന്‍ നല്ല തമാശക്കാരനാണ് . ഒരിക്കല്‍ ഒരു ശബരിമല യാത്രക്ക് നാട്ടിലെ ബാലന്‍ ഗുര്സ്വമി യുടെ സംഘത്തില്‍ കന്നിസ്വാമിയായി സുരേട്ടനും ഉണ്ടായിരുന്നു . പല ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു സംഘം വൈക്കം ക്ഷേത്രത്തിലെത്തി. ശ്രീകോവിലിനു മുന്നില്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുമ്പോള്‍ കൂട്ടത്തിലെ സന്തോഷ്‌ എന്ന ഒരു കഥയുമില്ലാത്ത പയ്യന് ഒരു വലിയ സശയം. അവന്‍ പതുക്കെ സുരേട്ടന്റെ കാതില്‍ മന്ത്രിച്ചു .
ഈ വൈക്കം ക്ഷേത്രത്തില്‍ എന്താ പ്രതിഷ്ഠ ?
യാതൊരു ഭാവഭേദവുമില്ലാതെ ഗൌരവത്തില്‍ സുരേട്ടന്‍ മറുപടി കൊടുത്തു
കേട്ടിട്ടില്ലേ വൈക്കം മുഹമ്മദ്‌ ബഷീര്‍ !