
പടവിലെ ചാട്ടം
ഏറെ പ്രായമായപ്പോള്‍ രാമുന്നിയച്ചന്‍ അത്തും പിത്തുമായി. നമ്മള്‍ അള്‍സിമേഴ്സ് എന്ന് വിളിക്കുന്നതിന്റ്റെ ചെറിയ രൂപം.ഒരിക്കല്‍ ഉറക്കത്തില്‍ എഴുന്നേറ്റുവാഴയില വെട്ടാന്‍ പോയി മൂപ്പര് .മകളുടെ കല്യാണത്തിന്റെ ഓര്‍മയില്‍ പറ്റിയതാണ് .കത്തിയുമായി അര്‍ദ്ധരാത്രി വഴിയിലിറങ്ങിയ അദ്ധേഹത്തെ കണ്ടു രാത്രിവണ്ടിക്ക് നാട്ടിലെത്തിയ പട്ടാളക്കാരന്‍ കേശവേട്ടന്‍ പേടിച്ചു പ്രശ്നവുമായി.
അതോടെ മൂപ്പര്‍ക്ക് കാവലിനു നാട്ടിലെ വാല്യെക്കാരന്മാരായ സോമനും ,ഉണ്ണിയും, പ്രമോദും നിയോഗിക്കപ്പെട്ടു .
രാത്രി രാമുണ്ണി അച്ഛന്റ്റെ കട്ടിലിനു താഴെ അവര്‍ കിടപ്പ് തുടങ്ങി. മൂപ്പര് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയാല്‍ തടയണം അതാണ് ഡ്യൂട്ടി.
ഒരു രാത്രി ഉറങ്ങിക്കിടന്ന നാല്‍വര്‍ സംഘതിന്റ്റെ മേലേക്ക് ചക്ക വെട്ടിയപോലെ രാമുണ്ണി അച്ഛന്‍ വീണു. പിന്നെ കയ്യും കാലുമിട്ട് പിടക്കാനും തുടങ്ങി . കാര്യമെന്തെന്ന് മനസിലാക്കാതെ ഉറക്കപ്പിച്ചില്‍ കാവല്ക്കരന്മാര്‍ കരച്ചിലുമായി.
സംഭവിച്ചത് ഇതാണ് .അമ്പല കുള പടവാണെന്നു കരുതി കട്ടിലില്‍ ഇരുന്നു വിസ്തരിച്ച് എണ്ണയൊക്കെ പുരട്ടി താഴെ കുളത്തിലേക്ക് നീരാടാന്‍ ചാടിയതാണ് മൂപ്പര് !
No comments:
Post a Comment