നാട്ടുകൂട്ടങ്ങളില്‍ കേള്‍ക്കുന്ന തമാശകള്‍ക്ക്‌, നുണക്കഥകള്‍ക്ക്‌ പിന്നില്‍ അറിപ്പെടാതെ പോകുന്ന സഞ്‌ജയന്‍മാരുടെ സര്‍ഗാത്മകതയുണ്ട്‌. ചിരിപ്പിച്ച്‌ കണ്ണീര്‍ തൂവിപ്പിക്കും ചിലത്‌...അപ്രതീക്ഷിതമായി ഓര്‍മ്മയില്‍ വന്ന്‌ വീണ്‌ പരിസരം മറന്ന്‌ ചിരിപ്പിച്ചു കളയും..സാഹചര്യത്തിന്റെ യാതൊരു ഔപചാരികതകള്‍ക്കും നിന്നുകൊടുക്കാതെ പിറക്കണമെന്ന്‌ ഉറച്ചാല്‍ തമാശ പിറന്നോളും...അകമ്പടിക്ക്‌ നല്ല നെഞ്ചുതുറന്ന ചിരിയും.............

Friday, August 7, 2009


തിരു വീഴ്ച


ഭാസ്കരന്‍ തമാരുരിന്റെ നാടകം ഗാഗുല്‍ത്ത വിളിക്കുന്നു കേരളോത്സവത്തിന് മത്സരിക്കുകയാണ്. തമാരുരു നാടകത്തില്‍ യേശുവാണ്. പക്ഷെ രംഗത്ത് വരുന്നില്ല . പകരം ബാക്ക് കര്‍ട്ടന്‍റെ പിറകില്‍ യേശുവിന്‍റെ നിഴല്‍ രൂപമായി നാടകത്തില്‍ ഉടനീളം നില്‍ക്കുകയാണ്‌ . ഒരു വലിയ യുദ്ധത്തിന് സാക്ഷിയായി നില്‍ക്കുന്നതായാണ് നാടകത്തില്‍ ഉള്ളത് .രംഗത്ത് യുദ്ധം പൊടിപൊടിക്കുന്നു .ചിലര്‍ സ്ടേജില് മരിച്ചു വീഴുന്നു , ചിലര്‍ പോരടിക്കുന്നു. എല്ലാത്തിനും സാക്ഷിയായ്‌ പിന്നില്‍ യേശു നില്ക്കുന്നു. നാടകം തുടരവേ പെട്ടെന്ന് യേശുവിനെ കാണാനില്ല..

കയറിനിന്ന സ്ടൂള്‍ മറിഞ്ഞു മൂപ്പര്‍ താഴേക്ക് വീണതാണ്, കുറെ കഴിഞ്ഞപ്പോള്‍ നിഴല്‍ യേശു മെല്ലെ സ്ടൂളില്‍ കയറിനിന്നു തല ചെരിച്ചു കൈ നീട്ടി പൊസിഷന്‍ ശരിയാക്കുന്ന കാഴ്ചയാണ് തിരശീലക്കു പിന്നില്‍ കാണികള്‍ കണ്ടത്.

സദസ്സില്‍ കൂട്ട ചിരിയായി . രംഗത്ത് മരിച്ചു വീണ പടയാളികള്‍ പോലും യേശുവിന്‍റെ ദയനീയ സ്ഥിതി കണ്ടു ചിരിച്ചു പോയി

No comments:

Post a Comment