പാവം ഉറുഗ്വായ്
കുഞ്ഞിക്കണാരേട്ടന്റെ പീടിക കോലയില്‍ 20 ഇഞ്ച് സ്ക്രീനില്‍ ലോകകപ്പ് പൂത്തു തളിര്‍ത്തു. പരാഗ്വേയ് ഗോളിയുടെ അമ്മായിയപ്പന്റെ സ്വഭാവം വരെ പഠന വിധേയമാക്കിയ അതി ഫുട്ബോളന് എക്സ് മില്ട്രി രാഘവേട്ടന് മുതല്‍ പന്ത് പോസ്റ്റ് ഗോളെന്ന ബാലപാഠം മാത്രമറിയുന്ന പാണ്ടന്‍ സുധന് വരെ വീടുപേക്ഷിച്ച് ഉറക്കവുമായി ബന്ധം വേര്‍പെടുത്തി അവിടെ കളി അനുഭവിച്ചു.ഹോളണ്ട് ബ്രസീല്‍ പ്രീ കോര്‍ട്ടര്‍
ബ്രസീല്‍ ഒട്ടും നുരയുന്നുമില്ല പതയുന്നുമില്ല. തണുപ്പന്‍ നീക്കങ്ങള്‍
പറഞ്ഞിറ്റ് കാര്യല്ല ഓരെ നല്ല കളിക്കാരന് ഉറുഗ്വായ് ന്ന് ടീമിലില്ലാഞ്ഞിട്ടാ- സുധന്റെ കമന്ററി വലിയൊരു ചിരിയുടെ അകമ്പടിയോടെ വീണു പൊട്ടി.
പത്രത്തില്ണ്ട് ഉറുഗ്വായെ പരിക്ക് അലട്ട്ന്നെന്ന്-സുധന് ബഹളം മറികടന്ന് സമര്‍ഥിച്ചു.