നാട്ടുകൂട്ടങ്ങളില്‍ കേള്‍ക്കുന്ന തമാശകള്‍ക്ക്‌, നുണക്കഥകള്‍ക്ക്‌ പിന്നില്‍ അറിപ്പെടാതെ പോകുന്ന സഞ്‌ജയന്‍മാരുടെ സര്‍ഗാത്മകതയുണ്ട്‌. ചിരിപ്പിച്ച്‌ കണ്ണീര്‍ തൂവിപ്പിക്കും ചിലത്‌...അപ്രതീക്ഷിതമായി ഓര്‍മ്മയില്‍ വന്ന്‌ വീണ്‌ പരിസരം മറന്ന്‌ ചിരിപ്പിച്ചു കളയും..സാഹചര്യത്തിന്റെ യാതൊരു ഔപചാരികതകള്‍ക്കും നിന്നുകൊടുക്കാതെ പിറക്കണമെന്ന്‌ ഉറച്ചാല്‍ തമാശ പിറന്നോളും...അകമ്പടിക്ക്‌ നല്ല നെഞ്ചുതുറന്ന ചിരിയും.............

Monday, June 21, 2010


ശാന്തേടത്തിയുടെ മില്ലേനിയം
രണ്ടായിരാമാണ്ട് പിറക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങള്‍. കമ്പ്യൂട്ടറിനെ തകര്‍ക്കാന്‍ സാധ്യതയുള്ള വൈ റ്റു കെ പ്രോബ്ലവും ലോകാവസാനമെന്ന ആശങ്കയുമെല്ലാം നാട്ടു ചര്‍ച്ചകളില്‍ ഇടം നേടി. മില്ലേനിയം വരവില്‍ പത്രങ്ങളിലും ആഘോഷം. ആകെ എന്തൊക്കെയോ സംഭവിക്കാന്‍ പോവുന്നുണ്ടെന്ന പതിവു തോന്നല്‍ ജനത്തിനെ ഹരം കൊള്ളിക്കുന്ന സമയം.
ഞാട്ടിപ്പറമ്പത്ത് ശാന്തേടത്തീടെ അടുക്കളപ്പുറത്തു ചേര്‍ന്ന ഉച്ച വനിതാ സമ്മേളനത്തില്‍ ഉയര്‍ന്നു കേട്ട ആശങ്ക.
'ഇനി നമ്മളെങ്ങന്യാ കൊല്ലം ചോയ്ച്ചാ പറയാ.ആയിരത്തിത്തൊള്ളായിരത്തി രണ്ടായിരം ന്നൊക്കെ പറഞ്ഞു വരാനെത്ര പാടാ ല്ലേ'
അതും പറഞ്ഞ് രമണ്യേടത്തി വലിയ ചര്‍ച്ചക്ക് തുടക്കമിട്ടു.

1 comment:

  1. y2kയില്‍ അന്ധന്മാര്‍ക്ക് കണ്ണു കാണില്ല,ബധിരര്‍ക്ക് കേള്‍ക്കാനാകില്ല,മൂകര്‍ക്ക് സംസാരിക്കാനാകില്ല...എന്നൊക്കെ കേട്ടു ഒന്നും നടന്നില്ല....(വേഡ് വെരിഫിക്കേഷന്‍ കഠിനമെന്റയ്യപ്പ)

    ReplyDelete