
തിയേറ്റര്‍ മുതലാളിയുടെ ഷോ
തൃശൂരുള്ള തിയേറ്റര്‍ ഉടമ അറു പിശുക്കനാണ്. ഷോക്കിടയില്‍ കരണ്ടു പോയാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന കാര്യം മൂപ്പര്‍ക്ക് അചിന്ത്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂവിവിളിച്ച് സഹൃദയരുടെ തൊണ്ടക്കൂഴി വരണ്ട് സഹാറയാകുമെന്ന് ചുരുക്കം. എല്ലാം കേട്ട് കരണ്ട് വരുന്നത് വരെ നമ്മുടെ ബോസ് പ്രൊജക്റ്റ് റൂമിലുണ്ടാവും. ഒരിക്കല്‍ മീശമാധവന്‍ കളിക്കുന്നു.ക്ലൈമാക്സിന് അഞ്ച് മിനിറ്റുമുന്‍പ് ദാ കരണ്ട് പണിമുടക്കുന്നു. കാണികള്‍ കലാപരിപാടി തുടങ്ങി.കുറേക്കഴിഞ്ഞപ്പോള്‍ പ്രൊജക്റ്റ് റൂമിനുള്ളില്‍ നിന്ന് തല പുറത്തിട്ട് ബോസ് കാണികളോട് പറഞ്ഞു.'നി എന്തൂട്ട് കാണാനാ ഒവ്വേ...നൊമ്മടെ ഇന്ദ്രജിത്തിനെ പൂശും ദിലീപും കാവ്യെം ഒന്നാവും ചെയ്യും.അത്രേ ള്ളൊ...കൂവണ നേരം കൊണ്ട് ഒന്ന് പോടാ പ്പാ'
No comments:
Post a Comment