
കലാസമിതി നാടക മല്‍സരങ്ങളുടെ സീസണ്. ഉദ്യാനം കലാസമിതിയുടെ റിഹേഴ്സല്‍ ക്യാമ്പ് നാരായണന് മാഷിന്റെ വീടാണ്. കലാസ്േനഹിയായതിനാല് നാടകചെലവിന്റെ വലിയ പങ്കും താരങ്ങള്‍ക്ക് ഭക്ഷണ സുഭിക്ഷതകളും മാഷ് ഏറ്റെടുത്തിരിക്കയാണ്.
ഒറ്റ കണ്ടീഷന്‍ നാടകത്തില്‍ മരുമകന് രമേശനും അവസരം നല്‍കണം.
സെലക്ഷന് സമയത്തു തന്നെ രമേശന് കഴിവു തെളിയിച്ചു. ബാല്യമോര്‍ത്ത് തുമ്പിയെ പിടിക്കാന്‍ പോകുന്ന മാനസികരോഗിയുടെ ചലനം. രമേശന് അന്വര്‍ഥമാക്കിയപ്പോള്‍ സംവിധായകന് ഭാസ്കരന് തമാരൂരിന്റെ കമന്റ്
ഞ്ഞി എന്താടാ പടകത്തിന് തീ കൊട്ക്കാന് പോന്നോ...ഇങ്ങന്യാ തുമ്പീനെ പിടിക്യാ...
രമേശന് കാണിച്ച പ്രകടനത്തിന് പറ്റിയ ഉപമയെന്ന് സഹതാരങ്ങള്‍ക്ക് തോന്നി.രണ്ടാം ദിനം കൊണ്ടു തന്നെ ഒരു കാര്യം ഗ്യാരണ്ടിയായി. രമേശന് അഭിനയമല്ല നാടകം തകര്‍ക്കുമെന്ന്.
സംവിധായകനും സഹതാരങ്ങളും വിമത നീക്കം നടത്തി. നാരായണന് മാഷെ വിഷമിപ്പിക്കരുത്്, നാടകം നന്നാവണം. വഴി തെളിഞ്ഞു.നാടകത്തില്‍ ഒരു പ്യൂണിന്റെ വേഷം സന്നിവേശിപ്പിച്ചു. സംഭാഷണമില്ല, രംഗം ദുര്ലബം,ചില സാധനങ്ങള്‍ എത്തിക്കുന്ന പണി മാത്രം. അഭിനയിച്ച ു തകര്‍ക്കാന്‍ ആവേശപ്പെട്ടു വന്ന രമേശന് അങ്ങനെ ഒതുങ്ങി.
ആദ്യ മല്‍സരം കൊല്ലോറപ്പറമ്പില്. തരക്കേടില്ലാതെ നാടകം മുന്നോട്ട് പോയി. രമേശന്റെ ഊഴം. മാനേജര്‍ മണി മുഴക്കുമ്പോള്‍ ഫയല്‍ എത്തിക്കണം.രമേശന് രംഗത്ത്. കാണികളെ കണ്ടപ്പോള്‍ അഭിനയഭ്രമം ഉച്ചിയില്‍ കയറി രമേശന് മനോധര്‍മം തുടങ്ങി. പ്യൂണ്‍ ചുമച്ച് കഫം തുപ്പുന്ന ഹമ്മേ ഹയ്യോ പറയുന്ന ക്ഷയരോഗിയായി നിറഞ്ഞാടി.രണ്ട് സെക്കന്റില്‍ തീരേണ്ട രംഗം അധിക സംഭാഷണവും ചേര്‍ത്ത് അഞ്ചുമിനിറ്റോളം നീണ്ടു.
വേദിക്കു പിറകില്‍ സംവിധായകന് കത്തിജ്വലിച്ചു. നാടകം കഴിഞ്ഞു. രമേശന്റെ പ്രഛനനവേഷമാഴിച്ച് ബാക്കി നന്നായെന്ന് ആസ്വാദകര്‍ വിധിച്ചു.
'നീയെന്തിനാ ചുമച്ചു തുപ്പി ആര്‍ഭാടമാക്കിയത്.ആരു പറഞ്ഞു നിന്നോടങ്ങനെ ചെയ്യാന്‍'
സംവിധായകന് രമേശനോട് ഉറഞ്ഞു തുള്ളി.
അത് നമ്മടെ പ്യൂണിന് ഭയങ്കര ക്ഷയരോഗമുള്ളതോണ്ടാ.സംഭവം തകര്‍ത്തില്ലേ
രമേശന്റെ മറുപടിയില്‍ സംവിധായകന് തറപറ്റി.
രണ്ടാം വേദി കൈതപ്പറമ്പ് സ്കൂളില്‍. റിഹേഴ്സലിന് നേരത്തെ തന്നെ മനോധര്മരമേശന് സന്നിഹിതനായി.എത്ര കാത്തിട്ടും തന്റെ നമ്പര്‍ വരുന്നില്ലെന്ന് കണ്ട് രമേശന് അന്വേഷിച്ചു.എന്റെ പ്യൂണ്‍..
'അറിഞ്ഞില്ലേ ക്ഷയം മൂര്‍ച്ചിച്ച് മൂപ്പര് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു പോയി. പാവം'.സംവിധായകന് ടൈമിംഗ് തെറ്റാതെ ആഞ്ഞടിച്ചു.